തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഓണാഘോഷം വർണാഭമായി. ആശുപത്രി അങ്കണത്തിൽ വലിയ പൂക്കളം തീർത്ത് ആരംഭിച്ച ഓണാഘോഷം മെഡിക്കൽ ഓഫീസർ ഡോ.ആർ. രേഖ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.ടി. ലത അധ്യക്ഷത വഹിച്ചു. കലാപരിപാടികൾ, വടംവലി എന്നിവയോടെ കളറാക്കിയ ആഘോഷപരിപാടിക്കൊടുവിൽ ആവേശകരമായ വടംവലിയും നടന്നു.